Posts

Showing posts from September, 2017

സൗദി സ്ത്രീകളുടെ പോരാട്ട വിജയം...

Image
സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അവകാശം നൽകികൊണ്ടുള്ള രാജകീയ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് സൗദി സ്ത്രീകൾ വരവേറ്റത്.2011മുതൽ ഈ അവകാശം നേടാനായി പോരാടിയ മനാൽ അൽ ഷെറീഫ്,ലൂജെയിൻ ഹൽത്തോൾ തുടങ്ങിയ സൗദി വനിതകളുടെ വിജയം കൂടിയാണ് ഇത്. ……. അവകാശങ്ങൾക്ക് വേണ്ടിയുള്ള അറബ് വസന്ത സമരം ശക്തമായ 2011ലാണ് മെക്കയിൽ ജനിച്ച് വളർന്ന മനാൽ മോസൂൽ അൽ ഷെറീഫ് എന്ന മുപ്പത്തുരണ്ടുകാരി സ്വയം കാറോടിച്ച് നഗരത്തിലെ റോഡിലെത്തിയത്.തന്റെ സമരയോട്ടം സുഹൃത്ത് വജേഹ അൽ ഹുവൈദറിന്റെ സഹായത്തോടെ ചിത്രീകരിച്ച് യുട്യൂബിലും ഫേസ്ബുക്കിലുമിട്ടു. ഷറീയത്ത് നിയമങ്ങൾ കർശനമായ സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നത് നിഷേധിച്ചിരുന്നു.സ്ത്രീകൾ വണ്ടി ഓടിക്കരുതെന്ന് എഴുതപ്പെട്ട നിയമത്തിലില്ലായിരുന്നുവെങ്കിലും അതൊരു കീഴ് വഴക്കമായിരുന്നു. മനാൽ വണ്ടി ഓടിക്കുന്ന വീഡിയോ വൈറലായതോടെ സൗദിയിലെ മതകാര്യപോലീസ് മനാലിനെ അറസ്റ്റ് ചെയ്തു ഒന്പത് ദിവസത്തോളം തടവിലായ മനാലിനെ ഉപാധികളുള്ള ജാമ്യം നൽകി.പീന്നീടങ്ങോട്ട് വനിതകൾക്ക് റോഡിൽ പുരുഷൻമാരോടൊപ്പം വണ്ടിഓടിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടി,അന്തർദേശീയ മാധ്യമങ്ങളിൽ ഈ അവകാശത്തിന് വേണ്ടി സംസാരിച്ചു...

ടോം ഉഴുന്നാലിൽ അച്ചനെ മോചിപ്പിച്ചതാ???????

Image
ചില സത്യങ്ങൾ പറഞ്ഞേ പറ്റൂ.ഒമാൻ സർക്കാരിന്റെ വ്യക്തമായ ശ്രമമാണ് യെമനിൽ കഴിഞ്ഞ വർഷം മാർച്ച് നാലിന് തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിൽ പാർപ്പിച്ച വൈദീകൻ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയത്. ഇന്ത്യ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു,അത് അവഗണിക്കാനുമാകില്ല,യെമനിലെ ഐസിസ് തീവ്രവാദികളിലേക്ക് എത്തിപ്പെടാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം എന്ത് ചെയ്തുവെന്നതിന് ഉത്തരമുണ്ടോ? സുഷമാ സ്വരാജിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം അയച്ച കത്തിന് മുന്പേ വിദേശകാര്യമന്ത്രി ഏറെ ബഹുമാനിക്കുന്ന സുഷമാ സ്വരാജ് ടോമച്ചന്റെ മോചനത്തിന് വേണ്ടി ശ്രമം തുടങ്ങിയിരുന്നു.അവസാനം തട്ടിക്കൊണ്ട് പോയവർ തന്നെ പുറത്ത് വിട്ട് ടോമച്ചന്റെ വീഡിയോയിയിൽ അദ്ദേഹം തീർത്തും ക്ഷീണിതനായിരുന്നു,തനിക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം വേണമെന്നും,തന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്, അവിടെ ചിലർ പറയും എന്തിനാണിയാൾ ഇത്രയും പ്രശ്നങ്ങളുള്ള യെമനിൽ പോയതെന്ന്,അദ്ദേഹം സലേഷ്യൻ സഭയിലെ അംഗമായാ മിഷനറിയാണ്,സാധുക്കളായ,അനാഥരായ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുന്ന മദർതെരേസ രൂപം നൽകിയ മിഷനറീസ് ഓഫ് ചാരിറ്റി,ഉപവിയുട...

ദുബായിൽ വിവാഹവും സ്മാർട്ടായി....

Image
ദന്പതിമാർ നേരിട്ട് കാണാതെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹാത്തോടെ  ദുബായിൽ ഒരു വിവാഹ ഉടന്പടി.സ്മാർട്ട് റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ അസാധാരണ വിവാഹത്തിന് സാക്ഷിയാകാൻ യുഎഇയുടെ വൈസ് പ്രസിഡന്റും,പ്രധാനമന്ത്രിയും,ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും എത്തിയിരുന്നു. …….. ഷെയ്ഖ് മുഹമ്മദിന്റെ ദുബായിലെ എമിറേറ്റ്സ് ടവറിലെ ഓഫീസിലെ ജീവനക്കാരായ ഒമർ അൽ അൽമയുടെയും അമൽ ബിൻ ഷബീബിന്റെയും വിവാഹമാണ് സ്മാർട്ടായത്.എമിറേറ്റ്സ് ടവറിലെ ഓഫീസിൽ സർക്കാരിന്റെ പതിനാല് സേവനങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സർവീസസ് വൺ എന്ന കേന്ദ്രമുണ്ട്.ഇവിടെയാണ് വേറിട്ട വിവാഹ ഉടന്പടിക്ക് സാക്ഷിയാകാൻ ദുബായിയുടെ ഭരണാധീകാരി എത്തിയത്. … ദുബായി കോർട്ടിൽ നിന്നും ജഡ്ജി സ്മാർട്ട് വീഡിയോയിൽ കാര്യങ്ങൾക്ക് നേതൃത്വം നൽകി,ഒമറിന്റെ പിതാവും അടുത്ത ബന്ധുക്കളും വിവാഹ ഉടന്പടി ചെയ്തു.വധുവിന്റെ ബന്ധുക്കളും ഈ സ്മാർട്ട് വിവാഹത്തിൽ പങ്കാളികളായി.’മബ്റൂക് മ ദബ്രാത്’നിങ്ങളുടെ വിവാഹത്തിന് ആശംസകൾ എന്നാണ് ഈ സ്മാർട്ട് സേവനത്തിന് പേര്, .. ഐബിഎം വികസിപ്പിച്ച വാട്സൺ കോഗ്നറ്റീവ് കന്പ്യൂട്ടിംഗ് സിസ്റ്റം,യുഎഇ സർക്കാരുമായി സ...