ഷാർജയിലെ മരുഭൂമിയിലും നെൽകൃഷി- കൊയ്ത്തുൽസവത്തിന് കൃഷിപ്രേമികൾ...
കുട്ടനാടൻ നെൽപാടത്തിന്റെ പ്രതീതിയായിരുന്നു ഷാർജയിലെ സുധീഷ് ഗുരുവായൂരിന്റെ വീട്ട് മുറ്റത്ത്.കേരളത്തിന്റെ കാർഷിക സംസ്കാരവും,കൃഷിയുടെ മഹത്വവും കഷ്ടപ്പാടുകളും ഗൾഫിലെ കുട്ടികൾക്ക് പകർന്ന് നൽകാനാണ് ഷാർജയിലെ മലയാളി കർഷകനായ സുധീഷ് ഗുരുവായൂർ ഈ പരിശ്രമം നടത്തിയത്. മാസങ്ങൾക്ക് മുന്പ് ഷാർജയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ സുധീഷിനൊപ്പം നെൽകൃഷിക്ക് കൂടി.നാട്ടിലെ നെൽവിത്തിനമായ ഉമയാണ് വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ നെൽപാടത്ത് വിതച്ചത്.ഷാർജയിൽ കിട്ടുന്ന ഉപ്പ് വെള്ളം തന്നെയാണ് യാഥാസമയം നെല്ലിന് നൽകിയത്.ജൈവ വളങ്ങളും വിതറി.മാസങ്ങൾക്കിപ്പുറം രാസവളത്തിന്രെ പോറലുപോലുമില്ലാതെ നെൽപാടും നൂറുമേനി നിറവിലായി. കൊയ്ത്തിന് പാകമായ തന്റെ വീട്ട്മുറ്റത്തെ പാടത്തൊരുക്കിയ നെല്ല് കൊയ്യാൻ സുധീഷ് കുട്ടികൾക്കൊപ്പം കൃഷി പ്രേമികളായ ആളുകളെയും ക്ഷണിച്ചു. നാട്ടിലെ കൊയ്ത്തുൽസവത്തിന്റെ പ്രതീതിയായിരുന്നു സുധീഷിന്റെ ഷാർജയിലെ വീട്ട് മുറ്റത്ത്,കുട്ടികളും മുതിർന്നവരും കർഷകരുടെ വേഷത്തിൽ അണിനിരന്നു.കയ്യിൽ ഷാർജയിൽ പണിത അരിവാൾ,തലയിൽ പാളത്തൊപ്പിയും, പശ്ചാത്തലത്തിൽ നാടൻ പാട്ടുകളും. നെൽകൃഷിയുടെ രീതികളും,ചോറിന്റെ വ...