അവൾക്ക് വേണ്ടി......
ദില്ലിയിൽ വാഹനത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പേര് ഇന്നും എനിക്കറിയില്ല,നിർഭയ എന്നല്ലാതെ.അവളുടെ സങ്കടം ദില്ലിയേക്കാളേറെ ചർച്ച ചെയ്യപ്പെട്ടതും മാധ്യമവിചാരണക്ക് വേദിയായതും ഒരു പക്ഷേ ഇങ്ങ് നമ്മുടെ കേരളത്തിലാണെന്നത് പറയാതെ വയ്യ. ഇന്ന് നമ്മുടെ നാട്ടിലെ പ്രശസ്തയായ കൊച്ചി മുതൽ തൃശൂര് വരെ നല്ല പിടിപാടുള്ള യുവനടിയെ നാടകം കളിച്ച് തട്ടിയെടുത്ത്,പീഡിപ്പിച്ചു.അതുമാത്രമല്ല അവളുടെ നഗ്ന ശരീരത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി. അത് അവിടെ നിൽക്കട്ടെ... സിനിമയിൽ കുറെ തന്തക്ക് വിളിച്ചിട്ടുള്ള എനിക്കിഷ്ടമുള്ള ചില നടൻമാരിൽ മുന്പന്തിയിലാണ് പ്രിഥ്വിരാജ് സുകുമാരൻ.ഇന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടു,തന്തയില്ലാത്തരം കാണിച്ചവൻമാരെ 'bastard' എന്ന് വിളിച്ച് തന്നെയാണ് പ്രിഥ്വി തന്റെ പോസ്റ്റിട്ടിരിക്കുന്നത്.സങ്കടകരമായ ഒരു കാര്യം കൂടി അദ്ദേഹം പങ്കുവക്കുന്ന.ഇത്രയും ധൈര്യശാലിയായ സിനിമാ സെറ്റുകളിൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഈ നടി,തന്റെ പുതിയ സിനിമയിൽ അഭിനയിക്കാനിരിക്കുകയായിരുന്നു,എന്നാൽ മാനസികമായും ശാരീരികമായും അവളനുഭവിച്ച വേദന കാരണം ആ സിനിമയിൽ നിന്നും അവൾ പിൻവാങ്ങിയിരിക്കു...