ജിഷയുടെ കേസ് അന്വേഷിക്കുന്ന കേരളാ പോലീസിനോട്....
കേ രളാ പോലീസിന്റെ ചില കഥകൾ ഇങ്ങനെയാണ്.. സാധാരണക്കാരന്റെ പോലും സംശയങ്ങൾ ദുരീകരിക്കാതെയാകും പലപ്പോഴും അന്വേഷങ്ങൾ അവസാനിപ്പിക്കുക.ജിഷ വധക്കേസിന് മുന്പ് കേരളാ പോലീസിന്റെ സുപ്രധാനമായ കേസായിരുന്നു ആലപ്പുഴയിൽ കൊല്ലപ്പെട്ട പോൾ മുത്തൂറ്റ് ജോർജ്. അന്ന് ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ സീനിയർ റിപ്പോർട്ടറായിരുന്നു ഞാൻ.കൊട്ടേഷൻ പരിപാടിക്ക് പോയ കാരി സതീഷും സംഘവും വഴിയിൽ വച്ച് ,വണ്ടിത്തർക്കത്തിന്റെ പേരിൽ പോൾ മുത്തൂറ്റിനെ കൊന്നു തള്ളിയെന്നായിരുന്നു പോലീസ് ഭാഷ്യം.കുത്താൻ ഉപയോഗിച്ചത് ഇംഗ്ലീഷ് അക്ഷരം ‘എസ്’ ആകൃതിയിലുള്ള കത്തിയാണെന്ന് അന്നത്തെ കേസന്വേഷണത്തിന് നേതൃത്വം നൽകിയ ഐജി വിൻസൻ എം പോൾ ആലപ്പുഴ എസ് പി ഓഫീസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഇതിന് പിന്നാലെ തിരുവനന്തപുരത്ത് പ്രത്യേക വാർത്താ സമ്മേളനം നടത്തി ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ പറഞ്ഞത്.ഇത് ആർഎസ്എസ് കാരുടെ കത്തിയാണെന്നാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണാത്മക ടീമിനൊപ്പം ഞാൻ നടത്തിയ രഹസ്യക്യമാറ ഓപ്പറേഷൻ ഈ വാദങ്ങളെയൊക്കെ പൊളിച്ചിരുന്നു.ഈ വാർത്തയുമായി ബന്ധപ്പെട്ട് നടത്തിയ ന്...