
അനിയന്റെ ആശുപത്രികിടക്കയുടെ ചാരത്ത് നിന്നാണ് ഏഷ്യാനെറ്റിലെ അഭിമുഖ പരീക്ഷക്കായി പുളിയരക്കോണത്തേക്ക് പോയത്.പോകാൻ നേരം അച്ചാച്ചി(എന്റെ അപ്പ)ചോദിച്ചു.ടാ നിനക്ക് അവിടെ വല്ലവരെയും അറിയുമോെയന്ന്.ചിന്തിച്ചപ്പോൾ ഏഷ്യാനെറ്റിന്റെ ആകെകൂടി പരിചയമുള്ള പരിപാടി കണ്ണാടിയായിരുന്നു.പുളിയരക്കോണത്ത് അന്ന് എന്നെ ഇന്റർവ്യൂ ചെയ്യാൻ കണ്ണാടിയുടെ അവതാരകനായ ടിഎൻജി സാറും ഉണ്ടായിരുന്നു.ഒപ്പം എംഡി മാധവനും,എഡിറ്റർ കെ.പി.മോഹനനും. പുലികൾക്ക് മുന്നിൽ ഞാൻ ശരിക്കും ഒരു ഐപ്പ് കുഞ്ഞായിരുന്നു.നല്ല മീശപോലുമില്ലാത്ത കഷ്ടിച്ച് അന്പത്തിയഞ്ച് കിലോ ഭരമുള്ള ഒരു ഉദ്യോഗാർത്ഥി.അഭമുഖം തുടങ്ങിയപാടെ മാധവൻ എന്നോട് ചോദിച്ചു.ഇതാരാണ് ചൂണ്ടിയത് ടിഎൻജിക്ക് നേർക്കായിരുന്നു.ഗോപകുമാർ സർ കണ്ണാടിയുടെ...മുഴുവിപ്പിക്കുന്നതിന് മുന്പേ ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തെ അഭിമുഖം ചെയ്യാൻ ആവശ്യം.എന്തൊക്കെയോ ചോദിച്ചു.ഒന്നും ഇപ്പോഴന്നല്ല അപ്പോഴും ഓർമ്മയില്ല.പക്ഷേ അദ്ദേഹം ശ്രദ്ദയോടെ എന്നെ വീക്ഷിച്ചു.2005ൽ മുംബൈയിൽ വെള്ളപ്പൊക്കത്തിന്റെ സമയത്തായിരുന്നു ഈ പരീക്ഷ.മുംബൈക്ക് പോകാൻ തയാറാണോയെന്ന് ചോദിച്ചപ്പോൾ,എവിടേക്കും തയാറെന്നായിരുന്നു ഉത്തരം.അന്ന...