Posts

Showing posts from April, 2015
Image
ജീവനും കൊണ്ടോടുന്പോൾ തെറി പറയുന്നവർ എന്റെ ചെറിയ കുറുപ്പ് വായിച്ച് നിരവധി പേർ അഭിപ്രായം പറഞ്ഞു. ആ സന്തോഷം ആദ്യം പങ്ക് വക്കട്ടെ.... ഈ കുറിപ്പിന് ശേഷം ഇന്ന്(30-04-2015) ൽ മാതൃഭൂമി ദിനപത്രത്തിൽ തന്നെ വന്ന ഒരു വാർത്തയാണ് ഇനിയുള്ള വരികൾക്ക് ആധാരം.ഈ വാർത്തയാണ് ബ്ലോഗിലെ ചിത്രത്തിലുള്ളത്. കഥ ഇങ്ങനെ ദുബായിൽ നിന്നും ഒരു  മലയാളികൂട്ടം നേപ്പാളിലേക്ക് ഉല്ലാസയാത്ര പോയി.അതിനിടയിലാണ് ദാരുണമായ ഭൂകന്പം ആ നാടിനെ ആടിയുലച്ചത്.ഇവർക്ക് രണ്ട് ദിവസത്തേക്ക് വീടുകളിലേക്ക് വിളിക്കാനോ,കാര്യങ്ങൾ അറിയിക്കാനോ കഴിഞ്ഞില്ല.ദുബായിലും മറ്റു നാടുകളിലുമുള്ള ഇവരുടെ ബന്ധുക്കൾക്ക് വേദനയും,വിഷമമവും ഒക്കെ ഉണ്ടാവുക സ്വാഭാവികം.ഇവർ പറ്റാവുന്ന വഴിക്കൊക്കെ അന്വേഷണം തുടങ്ങി.ആയിരക്കണക്കിന് പേർ മണ്ണിനടയിലും,കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ജീവൻ പോയും ജീവന് വേണ്ടി കേണും അപ്പോഴുമുണ്ടായിരുന്നു. ദൈവഭാഗ്യ ഈ ദുബായി കൂട്ടുകാരെ കാത്തുരക്ഷിച്ചു.അവർക്ക് ഒരു ചെറിയ പൊടിപോലും ഏൽക്കേണ്ടി വന്നില്ല. അഭ്യൂഹങ്ങൾക്ക് ശേഷം അവർ ദുബായിൽ തിരിച്ചെത്തി. രക്ഷിതാക്കൾക്കും,അകലെ നിന്ന് ഇവരെ അന്വേഷിച്ച ബന്ധുക്കൾക്കും കടുത്ത പരാതി. എംബസി,ഇന്ത്യയുടെ സർക്കാർ...

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

Image
ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ...... കലാപം തുടരുന്ന യെമനിലും,പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ നേപ്പാളിലും ഇന്ത്യയെപ്പോലെ ഒരു രാജ്യം ഇത്രകണ്ട് വിയർപ്പൊഴിക്കിയിട്ടില്ല.സ്വന്തം രാജ്യക്കാരെപ്പോലെ തന്നെ മറ്റുള്ളവരെയും രക്ഷിക്കാൻ ഇന്ത്യ കാണിച്ച ഉൽസാഹം ലോകം വാഴ് ത്തുകയാണ്. യെമനിലെ കലാപക്കാഴ്ചകളും, രക്ഷാപ്രവർത്തനവും നേരിട്ട് കണ്ട വ്യക്തി എന്ന നിലയിൽ ഇന്ത്യയുടെ, പ്രത്യേകിച്ച് വിദേശകാര്യമന്ത്രാലത്തിന്റ ഓരോ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുക മാത്രമെ എന്നെപ്പോലെ ഒരാൾക്ക് കഴിയുകയുള്ളു.സനയിൽ നിന്ന് വിമാനം കിട്ടാൻ കഴിയാതെ വിഷമിച്ച അമേരിക്കക്കാരെയും,ലണ്ടൻകാരെയും,ഓസ്ട്രേലിയക്കാരെയും എയർ ഇന്ത്യയുടെ മുൻ സീറ്റിൽ ഇടം കൊടുത്ത് ഇന്ത്യയെന്ന മഹാരാജ്യം സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു.കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും നൽകി. യെമനിൽ നിന്നും രക്ഷപെട്ട് ജിബൂത്തിയെന്ന ആഫ്രിക്കൻ രാജ്യത്തെത്തിച്ച മലയാളികൾ കൊച്ചിയിലേക്ക്  അടിയന്തര വിമാനം പറത്തണമെന്നാവശ്യപ്പെട്ട് ഒച്ചയുണ്ടാക്കി, കേന്ദ്രമന്ത്രിയോടും,അംബാസഡറോടും തട്ടിക്കയറുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു.ഒരു ദിവസം ജിബൂത്തിയിലെ കപ്പലിൽ വിശ്രമിക്കാൻ പറഞ്ഞപ്പോൾ പറ്റി...

കലാപഭൂമിയിൽ നിന്നും പൊക്കിൾക്കൊടി ഉണങ്ങാതെ .......

Image
ഐപ്പ് വള്ളികാടൻ "സനാ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യയുടെ വിമാനത്തിനകത്തേക്ക് ഓടിക്കയറി സീറ്റുറപ്പിച്ച സ്ത്രീകളിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.രക്ഷനേടിയതിന് റെ സന്തോഷത്തേക്കാൾ എന്നന്നേക്കുമായി നഷ്ടമാകുന്ന യെമൻ എന്ന പോറ്റമ്മയെ വേർപിരിയുന്നതിന്റെ കണ്ണീർ മഴയാണ് അവരുടെയൊക്കെ കണ്ണുകളിൽ പെയ്തിറങ്ങിയത്". ..... ദുബായിൽ നിന്നും മുൻവിധികളോ മുന്നൊരുക്കങ്ങളോ ഒന്നുമില്ലാതെയാണ് ടെർമിനൽ ഒന്നിൽ നിന്നും എത്യോപ്യൻ എയർലൈൻസിന്റെ വിമാനത്തിൽ ഇടംപിടിച്ചത്.പാസ്പോർട്ടും,ജിബൂ ട്ടിയിലും അവിടെനിന്ന് സനയിലേക്കും പോകാനുള്ള ചിലവ് കാശും മാത്രമായിരുന്നു പ്രധാന കരുതൽ. അബുദാബിയിലെ ജിബൂട്ടി എംബസിയിൽ വീസക്ക് അപേക്ഷിച്ചെങ്കിലും അത് വൈകുമെന്നറിഞ്ഞു.രക്ഷാപ്രവർത് തനം അവസാനിക്കുന്നതിന് മുന്പ് കലാപഭൂമിയിലെത്താനുള്ള പരക്കം പാച്ചിലിൽ ചെറിയ സാഹസികനായി. ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വീസ കിട്ടുമെന്ന് ട്രാവൽ മേഖലയിലെ ചില സുഹൃത്തുക്കൾ തന്ന ഉറപ്പിന്റെ പിൻബലത്തിലാണ് രാത്രി വൈകിയെടുത്ത ടിക്കറ്റിൽ യാത്ര പുറപ്പെട്ടത്.വിമാനം ദുബായിൽ നിന്നും പറക്കാൻ വൈകിയതിനാൽ എത്യോപ്യയിലെ അഡിസ് അബയിൽ നിന്നും കിട്ടേണ്ട കണക്...