എന്റെ മരണം..... ഞാ ന് വെറുക്കുന്നു....ശപിക്കുന്നു...എന്താ എനിക്ക് പറ്റിയത്?എന്തിനാണ് നിങ്ങളെന്നെ തുറിച്ചു നോക്കുന്നത്? ഞാന് ഒറ്റക്കായതുപോലെ..ഒറ്റപ്പെട്ടതുപോലെ...ശരിയാണ് ഞാന് ഏകനാണ്... നാലുപാടും ഞാന് തിരഞ്ഞു...എന്റെ ഉറ്റവരെ കണ്ണയച്ച് നോക്കി...ആരെയും കണ്ടില്ല. കുരിശുമരണത്തിലേക്ക് നയിക്കപ്പെട്ടപ്പോള് യേശുക്രിസ്തുവിനെപ്പോലെ... എന്റെ കണ്ണുകളില് ഇരുട്ട് കയറുന്നു...എനിക്ക് തിമിരം ബാധിച്ചുവോ? എനിക്കിതൊന്നും സഹിക്കുന്നില്ല....ഞാന് ഒരു മനുഷ്യനാണ്......കേവലം ഒരു മനുഷ്യന്. ചോരയും മാസംവുമുള്ള പച്ച മനുഷ്യന്. എന്നെ എന്തിനിങ്ങനെ വേട്ടയാടുന്നു? ഞാന് മൃഗമല്ല.ചുടുചോര ഉള്ളിലൊഴുകുന്ന വെറും മനുഷ്യന്. എന്റെ ഞരന്പുകളെല്ലാം വലിഞ്ഞ് മുറുകുന്നുണ്ട്.....മാസംപേശികള് വല്ലാതെ എന്നെ ഞെരുക്കുന്നു. കാതടപ്പിക്കുന്ന വലിയ ശബ്ദം അതേ..അത് വെടിയുണ്ടകളാണ്; ചീറിപ്പാഞ്ഞ് വരുന്പോള് എന്റെ ബോധം മറയുന്നു.എനിക്കൊന്നും ഓരമ്മ വരുന്നില്ല.ഞാന് മരിച്ചുവോ? ഇല്ല...ഞാന് മരിച്ചിട്ടില്ല..ആരോ എന്നെ തട്ടിയുണരത്തി....പിടിച്ചെഴുന്നേല്പ്പിച്ചു. എന്റെ മുഖം മുഴുവന് ചോര...കറുത്ത് കട്ടിയുള്ള ചോര...അതെന്നെ വല്ലാതെ വീരപ്പു...
Posts
Showing posts from 2013
- Get link
- X
- Other Apps
ഭയഭക്തിയുള്ളവരാകാനുള്ള പരിശീലനക്കാലമാണ് റമാദാന് മാസം.വിശപ്പിനോട് പൊരുതാനും ഭൌതീക ആസക്തികളോട് സമരം ചെയ്യാനുമുള്ള ശക്തിയാണ് ഓരോ നോന്പും വിശ്വാസിക്ക് നല്കുന്നത്.ആഹാരം കൂടിയാല് മാസം കൂടും ,മാംസം കൂടിയാല് കാമം കൂടും,കാമം കൂടിയാല് പാപം കൂടും,പാപം കൂടിയാല് നരകത്തിലേക്കുള്ള വഴി എളുപ്പമാകുമെന്നാണ് മഹാനായ സൂഫി പണ്ഡിതന് പറഞ്ഞത്.പകല് അന്നപാനീയങ്ങള് ഉപേക്ഷിച്ചതുകൊണ്ട് മാത്രം നോന്പുകാരനായിത്തിരണമന്നില്ലെന്നാണ് പണ്ഡിതര് പറയുന്നത്. നോന്പ് മുറിയുന്ന കാര്യങ്ങള് ഉപേക്ഷിച്ച് മനസ്സും ശരീരവും ദൈവത്തിലര്പ്പിച്ച് വിശ്വാസികള് നോന്പാചരണം തുടരുകയാണ് പുണ്യങ്ങള് തേടി....