ഒളി ക്യാമറകള് ഇനിയും കള്ളിവെളിച്ചത്താക്കും.....
ഒളി ക്യാമറകളുപയോഗിച്ചുള്ള മാധ്യമപ്രവര്ത്തനം ഇന്ന് വളരെ വ്യാപകമാണ്.ടെലിവിഷന് ചാനലുകള് തുടങ്ങിവെച്ച ഒളി ക്യാമറ പ്രയോഗം ഇന്ന് പത്രങ്ങളും എന്തിന് റേഡിയോ മാധ്യമപ്രവര്ത്തകര് പോലും ഉപയോഗിക്കുന്നുണ്ട്.പതിനൊന്ന് വര്ഷം മുമ്പ് ഇന്ത്യയെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് തെഹല്ക്കാ ഒളി ക്യാമറ പ്രയോഗവുമായി രംഗത്തെത്തിയത്.ഒട്ടേറെ വിമര്ശനങ്ങളും കുറ്റപ്പെടുത്തലും പ്രോല്സാഹനവും ഒക്കെ അന്ന് തെഹല്ക്കക്ക് ലഭിച്ചു.രാജ്യം ഭരിക്കുന്ന പാര്ട്ടിയുടെ ദേശീയ അധ്യക്ഷനെയാണ് തെഹല്ക്ക ആയുധ ഇടപാടില് കൈക്കൂലി നല്കി ഒളി ക്യാമറയില് കുടുക്കിയത്.പതിനൊന്ന് വര്ഷം നീണ്ട നിയമയുദ്ധങ്ങള്ക്കും പല വിധ അന്വേഷണങ്ങള്ക്കും ശേഷം ബംഗാരു ലഷ്മണിന് 4 വര്ഷം ജയില് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പ്രത്യേക സിബിഐ കോടതി വിധിച്ചു. ഒളി ക്യാമറ മാധ്യമപ്രവര്ത്തനത്തില് ഈ കേസ് ഇനി മുതല് പുതിയ തലമുറക്ക് പാഠമാകും.കേരളത്തില് എസ് കത്തിയും,അഴിമതികളും,രാഷ്ട്രീയ പകപോക്കലുകളുമൊക്കെ മാധ്യമപ്രവര്ത്തകര് വെളിച്ചത്ത് കൊണ്ട് വന്നത് ഒളി ക്യാമറകളുടെ സഹായത്തിലാണ്.ഒളി ക്യാമറകള് ഉപയോഗിച്ചുള്ള മാധ്യമപ്രവര്ത്തനത്തെ കോടതി അനുകൂലിച്ചില്ലെങ്കിലും ഇതിന് പിന്നിലുള്ള നല്ല ഉദ്ദേശത്തെ കോട...