Posts

Showing posts from 2012

കുട്ടികളുടെ രക്തം ഇനിയും വേണോ?

              ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൌത്യ സംഘവുമായി വെടിനിര്ത്തലിന് സമ്മതിച്ച ശേഷം ബാഷര് അല് അസദ് നേതൃത്വം നല്കുന്ന സിറിയയില് കൊല്ലപ്പെട്ടത് 34 കുട്ടികള് .വിയറ്റ്നാം യുദ്ധത്തിനിടയില് ഭയന്ന് വിറച്ച് നഗ്നയായി പ്രാണരക്ഷാര്ത്ഥം ഓടുന്ന പാന് തി കിം പുക് എന്ന് പെണ്കുട്ടിയുടെ ചിത്രം ആര്ക്ക് മറക്കാനാകും.ഇറാനിലും ഇറാഖിലുണ്ടായ അമേരിക്കന് അധിനിവേശത്തിലും കുട്ടികളുടെ വാര്ത്തകള്ക്കും ചിത്രങ്ങള്ക്കും വാര്ത്താമാധ്യമങ്ങളില് മികച്ച ഇടമാണ് കിട്ടിയത്.കുട്ടികളുടെ കാര്യം പഠിക്കാന് നിയോഗിക്കപ്പെട്ട യുഎന് സംഘത്തിന്റെ അന്വേഷണത്തിലാണ് വെടിനിര്ത്തല് പ്രഖ്യാപിച്ച ഏപ്രില് 12 ന് ശേഷം 34 കുട്ടികള് കൊല്ലപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.സാധാരണക്കാരുടെ വീടുകളുടെ മുകളിലേക്ക് ഷെല്ലുകള് സിറിയയില് ഇപ്പോഴും വര്ഷിക്കപ്പെടുകയാണ്.ഇത്തരത്തിലുള്ള ആക്രമണത്തിലാണ് കൈക്കുഞ്ഞുങ്ങള് അടക്കം കൊല്ലപ്പെടുന്നത്.ഗുരുതരമായി പരിക്കേറ്റ നൂറുകണക്കിന് കുട്ടികള് ചികില്സ പോലും കിട്ടാത്ത വേദനി തിന്നുകയാണ്.പലവിധ റിപ്പോര്ട്ടുകള് പുറത്ത് വന്നിട്ടും ബാഷറ് ഭരണകൂടം വിറച്ചിട്ടില്ല.പാശ്ചാത്യ രാജ്യങ്ങളുടെ വെല്ലുവിളി...

ഒളി ക്യാമറകള് ഇനിയും കള്ളിവെളിച്ചത്താക്കും.....

ഒളി ക്യാമറകളുപയോഗിച്ചുള്ള മാധ്യമപ്രവര്ത്തനം ഇന്ന് വളരെ വ്യാപകമാണ്.ടെലിവിഷന് ചാനലുകള് തുടങ്ങിവെച്ച ഒളി ക്യാമറ പ്രയോഗം ഇന്ന് പത്രങ്ങളും എന്തിന് റേഡിയോ മാധ്യമപ്രവര്ത്തകര് പോലും ഉപയോഗിക്കുന്നുണ്ട്.പതിനൊന്ന് വര്ഷം മുമ്പ് ഇന്ത്യയെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് തെഹല്ക്കാ ഒളി ക്യാമറ പ്രയോഗവുമായി രംഗത്തെത്തിയത്.ഒട്ടേറെ വിമര്ശനങ്ങളും കുറ്റപ്പെടുത്തലും പ്രോല്സാഹനവും ഒക്കെ അന്ന് തെഹല്ക്കക്ക് ലഭിച്ചു.രാജ്യം ഭരിക്കുന്ന പാര്ട്ടിയുടെ ദേശീയ അധ്യക്ഷനെയാണ് തെഹല്ക്ക ആയുധ ഇടപാടില് കൈക്കൂലി നല്കി ഒളി ക്യാമറയില് കുടുക്കിയത്.പതിനൊന്ന് വര്ഷം നീണ്ട നിയമയുദ്ധങ്ങള്ക്കും പല വിധ അന്വേഷണങ്ങള്ക്കും ശേഷം ബംഗാരു ലഷ്മണിന് 4 വര്ഷം ജയില് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പ്രത്യേക സിബിഐ കോടതി വിധിച്ചു. ഒളി ക്യാമറ മാധ്യമപ്രവര്ത്തനത്തില് ഈ കേസ് ഇനി മുതല് പുതിയ തലമുറക്ക് പാഠമാകും.കേരളത്തില് എസ് കത്തിയും,അഴിമതികളും,രാഷ്ട്രീയ പകപോക്കലുകളുമൊക്കെ മാധ്യമപ്രവര്ത്തകര് വെളിച്ചത്ത് കൊണ്ട് വന്നത് ഒളി ക്യാമറകളുടെ സഹായത്തിലാണ്.ഒളി ക്യാമറകള് ഉപയോഗിച്ചുള്ള മാധ്യമപ്രവര്ത്തനത്തെ കോടതി അനുകൂലിച്ചില്ലെങ്കിലും ഇതിന് പിന്നിലുള്ള നല്ല ഉദ്ദേശത്തെ കോട...

നെയ്യാറ്റിന്കരയിലെ നേരമ്പോക്ക്.....

ചരട് വലി....ചാഞ്ചാട്ടം.....ചതി.......കൂറ് മാറ്റം......തറപ്പണി........കുതികാല് വെട്ട്....ഇതൊക്കെ ഈയടുത്ത് ഏറ്റവും ഉയര്ന്ന് കേട്ടത് നെയ്യാറ്റിന്കരയിലും ശെല് വരാജ് വിഷയത്തിലുമാണ്....ആര് ശെല് വരാജിനെ ആളാക്കിയ മാര്ക്സിസ്റ്റ് പാര്ട്ടിയെ ഒറ്റദിവസം  വാര്ത്താസമ്മേളനം വിളിച്ചുകൂട്ടി തള്ളിപ്പറഞ്ഞ ശെല് വരാജ് യുഡിഎഫിലേക്ക് പോകുന്നതിനേക്കാള് നല്കുന്നത് ആത്മഹത്യ ചെയ്യുന്നതാണെന്നും ചവച്ചരച്ച് പ്രഖ്യാപിച്ചു.(സംസാരിക്കുമ്പോള് ശെല് വരാജിന് ചവക്കുന്ന സ്വഭാവമുണട്) പിന്നീടങ്ങോട്ട് പ്രസ്താവന യുദ്ധത്തിന്റെ പെരളിയായിരുന്നു.സിപിഎമ്മില് നിന്ന് വി.എസും,പിണറായിയും, കോടിയേരിയും പിന്നെ മുക്കിലും മൂലയിലുള്ള സഖാക്കളൊക്കെ ഈ നാടാറിനെ മാന്യമായ ഭാഷയില് തെറി വിളിച്ചു..... കോണ്ഗ്രസിലേക്കെത്തുമെന്നും വീണ്ടും മല്സരിക്കുമെന്നും ശ്രുതി പരന്നപ്പോള് തടയിടാന് കെ.മുരളീധരന് ആദ്യം കച്ച കെട്ടി ഇറങ്ങി.പിന്നീട് ചില കുട്ടി നേതാക്കന്മാരും  വാക്കിന്റെ പോരാളികളായി...ദിവസങ്ങള് പലത് കടന്നു പോയി ഒടുവില് വാര്ത്ത ബ്രേക്കിംഗ് ന്യൂസായി അവതരിച്ചു....നെയ്യാറ്റിന് കരയിലെ യുഡിഎഫ് വിരോധി കൈപ്പത്തി ചിഹ്നത്തില് നെയ്യാറ്റിന്കരയില് വീണ്ടും വോട്ട...