കരിമണൽ തിന്നുന്നവർ.....
കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ട് സമരം രൂക്ഷമാകുകയാണല്ലോ .. രണ്ടായിരത്തി നാലിൽ ഞാൻ മാധ്യമപ്രവർത്തനം പഠിക്കുന്ന കാലത്ത് , ഒരു അന്വേഷണപഠനം നടത്തുകയുണ്ടായി . കൊല്ലം മുതൽ ആലപ്പുഴയുടെ തെക്കേ അറ്റം വരെ പരന്ന് കിടക്കുന്ന കടൽതീരങ്ങളിൽ നിന്നും പൊതുമേഖലയും സ്വകാര്യ വ്യക്തികളും നടത്തുന്ന കരിമണൽ ഖനനത്തിന്റെ അന്വേഷണം . അന്ന് ജേർണലിസം ക്ലാസിൽ മാത്രം ഒതുങ്ങിയ അന്വേഷണ വിവരങ്ങൾക്ക് , വിലാപങ്ങൾക്ക് , വെളിപ്പെടുത്തലുകൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് കരുതുകയാണ് . ഈ അന്വേഷണം വീണ്ടും ഫേസ് ബുക്കിലൂടെ ഞാൻ പങ്കുവക്കുകയാണ് . അതിന് നിമിത്തമായത് കരിമണൽ ഖനനം ഏറ്റവും രൂക്ഷമായ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന പി . കെ . കുഞ്ഞാലിക്കുട്ടിയുടെ ഇന്ന് പത്രങ്ങളിൽ വന്ന പ്രസ്താവനയാണ് . അതും ഞാനിവിടെ പങ്ക് വക്കുന്നുണ്ട് , മറ്റൊന്ന് നിലവിലെ വ്യവസായ മന്ത്രിയായ ഇ പി ജയരാജന്റെ സുനാമി പരാമർശമാണ് . ഞാൻ പത്രപ്രവർത്തനം പഠിച്ച രണ്ടായിരത്തി നാലിലാണ് ആലപ്പാട്ടും ആറാട്ടുപുഴയിലുമൊക്കെ സുനാമി ആഞ്ഞടിച്ചത് . കരിമണലിന്റെ കഥ പറയുകയാണ് .. ...