എന്താണ് കോൺഗ്രസേ…….


കുട്ടിക്കളിയല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് നമുക്കെല്ലാം അറിയാം അത്തരക്കാർക്ക് പ്രവർത്തിക്കാൻ രാഷ്ട്രീയപാർട്ടികളിൽ വിവിധ ഉപസംഘങ്ങളുണ്ട്.എന്താ ഇപ്പോൾ കഥ,ഞാനൊരു രാഷ്ട്രീയ പ്രവർത്തകനല്ല,ആ പണിയിൽ വിലസില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തരക്കേടില്ലാത്ത പണിയെടുത്തതിന് ശേഷം മാധ്യമപ്രവർത്തകനാകാൻ ഇറങ്ങിപ്പുറപ്പെട്ടത്.പക്ഷേ ചിലതൊക്കെ കാണുന്പോൾ പറയാതിരിക്കാൻ കഴിയില്ല.
കോൺഗ്രസ് പാർട്ടിയുടെ ജില്ലാ ആസ്ഥാനങ്ങളിൽ യുവതുർക്കികളെ നിയമിച്ചിരിക്കുകയാണ് സാക്ഷാൽ രാഹൂൽ ഗാന്ധിയുടെ ഹൈക്കമാന്റ്.കെ.കരുണാകരൻ,എ.കെ.ആന്റണി,ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,വി.എം.സുധീരൻ എന്നീ പ്രതിഭകളെയൊക്കെ നേരിട്ട് കാണാനും ചിലതൊക്കെ കേൾക്കാനും കഴിഞ്ഞിട്ടുള്ള എളിയ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇപ്പോഴത്തെ പേരുകളൊക്കെ കേൾക്കുന്പോൾ നാളെ ഈ പാർട്ടിയുടെ അവസ്ഥയെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്.
ഒരു വനിതാ സംഘടനയുടെ,അല്ലെങ്കിൽ മന്ത്രി വരെ നമുക്ക് സഹിക്കാൻ പറ്റുന്നയാളാണ് ബിന്ദു കൃഷ്ണ,അവരെയാണ് ജില്ലാ ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.നല്ലൊരു സമരം പോലും വിജയിപ്പിച്ച കഥയില്ലാത്ത ഇവർ നല്ല കഥയുള്ള കൊല്ലത്ത് ഏത് രീതിയിൽ അണിയറക്കാരെ നയിക്കും.
ലിജുവും,സതിശൻ പാച്ചേനിയും,ടി.എൻ. പ്രതാപനും,ടി സിദ്ധിഖുമെല്ലാം നല്ല പാർട്ടി പ്രവർത്തകർ തന്നെ പക്ഷേ അതികായൻമാരായ പാർട്ടി നേതാക്കളെ സംഭാവന ചെയ്ത ആലപ്പുഴ പോലെയുള്ള ജില്ലകളിൽ  പാർട്ടി പ്രവർത്തകരെ നയിക്കാൻ ഈ യുവരക്തങ്ങൾ വളർന്നോ?
എന്ത് ഉദ്ദേശിച്ചാണ് നാം ഇവരെ ഉറ്റുനോക്കേണ്ടത്.രാഹൂൽ ഗാന്ധിയെ നേതാവാക്കാൻ വെന്പൽ കൊള്ളുന്ന ചിലർ ഈ തീരുമാനത്തെ സഹൃദയം സ്വാഗതം ചെയ്തേക്കാം.പക്ഷേ കോൺഗ്രസ് ആപ്പീസുകളിൽ പകലന്തിയോളം ഖദർ കുപ്പായം ധരിച്ച് പ്രവർത്തിക്കുകയും,പ്രവർത്തിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്ന മൂപ്പൻമാർക്കിടയിൽ ഇവർ എന്ത് സ്വാധീനമാണ് ചെലുത്താൻ പോകുന്നത്.കെഎസ് യു,യൂത്ത് കോൺഗ്രസ് എന്നീ സംഘടനാ പ്രവർത്തകർക്ക് ഇത് വലിയ ആവേശം പകർന്നേക്കാം,ചില കോളേജുകളിൽ പഠിപ്പിസ്റ്റുകളായ കോൺഗ്രസ് കുട്ടികളെ സൃഷ്ടിക്കാനും കഴിഞ്ഞേക്കാം,പക്ഷേ ഇരുത്തം വന്ന കോൺഗ്രസ് നരപ്പൻമാർക്കിടയിൽ ഈ യുവതുർക്കികൾക്ക് രാഹൂൽ ജി ഉദ്ദേശിച്ച ഫലം സൃഷ്ടിക്കാൻ കഴിയുമോ..
പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് തീരുമാനങ്ങളെന്നാണ് ദില്ലിയിൽ നിന്നുള്ള വാർത്ത എങ്കിലും പ്രിയ കോൺഗ്രസുകാരെ ഇങ്ങനെയൊക്കെ ചെയ്യാമോ….ഇങ്ങനെയൊക്കെ ചെയ്യാമോ….
പോട്ടെ,,,എന്റെ ധാരണ ശരിയാകാതിരിക്കട്ടെ,രാഹൂൽ ജിയെ അമൂൽ ബേബിയെന്ന് വിളിച്ചതുപോലെയാകില്ല ജില്ലാ കോൺഗ്രസ് ആസ്ഥാനത്തുണ്ടാകാൻ പോകുന്ന കാര്യങ്ങളെന്ന് പ്രതീക്ഷയോടെ ആശംസിക്കുന്നു.
വക്രദൃഷ്ടി,തർക്കവിതർക്കം,ധിം തരികിട തോം,തുടങ്ങിയ ആക്ഷേപ ഹാസ്യ രസായനങ്ങൾ തയാറാക്കാൻ ഹൈക്കമാന്റിന്റെ കുറിപ്പിടികൾ ധാരാളം എന്ന് പറയാതിരിക്കാൻ വയ്യ….

Comments

Unknown said…
well said chetta!

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..