വോട്ടിന്റെ പ്രവാസ ശബ്ദം....
'എനിക്കുണ്ടൊരു വോട്ട് നിനക്കുണ്ടൊരു വോട്ട് നമുക്കില്ലൊരു നേട്ടം',തെരഞ്ഞെടുപ്പിനെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് കുറിച്ച വരികളാണ് ഇത്.യുഎഇയിലെ വിവിധ എമിറേറ്റുകളിലും അലൈനിലും,മസ്കറ്റിലുമായി പത്ത് അധ്യായങ്ങൾ കുറിച്ച മാതൃഭൂമി ന്യൂസിന്റെ ഗൾഫിൽ നിന്നുള്ള ആദ്യ ചർച്ചാ പരിപാടിയായ 'പ്രവാസി വോട്ട്’ കേരളത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും വികസനമുന്നേറ്റവുമാണ് സംസാരിച്ചത്,ഒപ്പം പ്രവാസികളുടെ തീരാവേദനകളെക്കുറിച്ചും. വോട്ടുള്ളവരും,വോട്ടില്ലാത്തവരും,വോട്ട് ചെയ്യാൻ വിമാനം പറത്തുന്നവരുമായി ഗൾഫ് മലയാളികൾ മാതൃഭൂമി ന്യൂസിന്റെ പ്രവാസി വോട്ടിൽ അത്യന്തം ആവേശത്തോടെ പങ്കെടുത്തു.പ്രവാസികൾ ഉന്നയിച്ച പ്രധാനപ്പെട്ട വിഷയങ്ങളാണ് ഇവിടെ കുറിക്കുന്നത് ഷാർജ… ഇന്ത്യൻ അസോസിയേഷനിലാണ് പ്രവാസി വോട്ടിന്റെ ആദ്യ വേദി ഒരുങ്ങിയത്.ഗൾഫ് മലയാളികൾക്ക് ഏറെ സഹായങ്ങൾ ചെയ്ത പ്രവാസി കാര്യ വകുപ്പിനെ ഇല്ലാതാക്കിയ കേന്ദ്രത്തിന്റെ നടപടിയെ വിമർശിച്ചാണ് അസോസിയേഷൻ പ്രസിഡന്റ് വൈ.എ.റഹിം ചർച്ചക്ക് തുടക്കമിട്ടത്.കേരളത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തെ ചൂണ്ടിക്കാട്ടി കെഎംസിസി പ്രതിനിധി നിസ്സാർ തളങ്കര സംസാരിച്ചു,ബിജെപിയുടെ പ്രവാസി സംഘടന...