യെമൻ എന്ന സുന്ദരമായ ചരിത്രമുള്ള നാടിനെപ്പറ്റി...ഒരു വീണ്ടുവിചാരം.
യെമനിലെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യാക്കാരെ രക്ഷപെടുത്തുന്ന ദൌത്യം റിപ്പോർട്ട് ചെയ്യാൻ ഇറങ്ങിത്തിരിച്ചിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്. എന്റെ മാധ്യമപ്രവർത്തന ജീവിതത്തിലെ വലിയ കാഴ്ചകളുടെ പശ്ചാത്തലത്തിൽ അന്നെഴുതിയ ചെറിയൊരു കുറിപ്പാണിത് സാധിക്കുന്നവർ വായിക്കുക..ഒപ്പം യെമനിലെ സമാധാനത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത യുഎഇയിലെ സൈനികർക്ക് അഭിവാദ്യങ്ങളും... ഐപ്പ് വള്ളികാടൻ. യെമനിലെ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് റിപ്പോര്ട്ട് ചെയ്യാൻ പോയ ഏക ഇന്ത്യൻ ചാനലായ മാതൃഭൂമി ന്യൂസ് ചാനലിന്റെ മിഡിൽ ഈസ്റ്റിലെ ചീഫ് റിപ്പോർട്ടർ . ജിബൂട്ടിയിലെ വിമാനത്താവളത്തിലും തുറമുഖത്തും നടന്ന രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ രക്ഷാ വിമാനത്തിൽ സന വിമാനത്താവളത്തിലും എത്തി റിപ്പോര്ട്ടിംഗ് നടത്തി ................ അവൾ സോളമൻ രാജാവിന് നൂറ്റി ഇരുപത് താലന്ത് സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും കൊടുത്തു.ഷേബാ രാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.ബൈബിളിലെ പഴയനിയമത്തിൽ രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിലെ പത്താം അധ്യായത്തിലെ പത്താം വാക്യമാണ് ഇ...