
അമ്മേ…. നെഞ്ച് പൊട്ടിയ വിധിയാണ് അമ്മേ ഞങ്ങളും കേട്ടത്.. കൊലക്കയർ തന്നെയാണ് ഞങ്ങളും ആശിച്ചത്… പരമോന്നത കോടതിയെ ചോദ്യം ചെയ്യാൻ ഞങ്ങൾ അശക്തരാണ്.. വാദപ്രതിവാദങ്ങൾ നിരത്തിയതിൽ എവിടെയാണ് പിഴച്ചത്…. സംശയത്തിന്റെ ആനുകൂല്യം മോഹിച്ച് ഇനിയും ഗോവിന്ദച്ചാമിമാർ ഉണ്ടാകും.. ഭിന്നനെങ്കിലും കാമവെറിയുമായി ഇനിയും അവൻമാർ പതിയിരുപ്പുണ്ടാകും… സൌമ്യ നീ മരിച്ചിട്ടില്ല…നിന്നെ കൊന്നുകൊണ്ടേയിരിക്കും…. ആർക്കും നിന്നെ രക്ഷിക്കാനാകില്ല…ആരും നിന്റെ വേദന കാണില്ല… അവർ നിനക്ക് വേണ്ടി പുഷ്പചക്രങ്ങൾ സമർപ്പിക്കും…. അവർ നിനക്ക് വേണ്ടി മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിക്കും… പക്ഷേ നീ എന്നും മോക്ഷമില്ലാത്തെ അലയും… മാപ്പ്…സൌമ്യയെ ഈ ലോകത്തിൽ പ്രസവിച്ചതിന്… മാപ്പ്…അവളെ വളർത്തി വലുതാക്കിയതിന്.. മാപ്പ്…അവൾക്ക് നീതിയില്ലാതാക്കിയതിന്… നിനക്ക് മാപ്പില്ല ഗോവിന്ദച്ചാമിയേ…അമ്മമാരൊക്കെ നിനക്ക് വിധിയെഴുതിയിട്ടുണ്ട്.. സുപ്രീംകോടതിക്കും മേലെ ചില വിധികളുണ്ട്.. അവ നിലക്കാതെ നിന്നെ വിധിച്ചുകൊണ്ടിരിക്കും…