ജോര്്ജിയന്് മണ്ണിലൂടെ ഒരു യാത്ര- A trip through Georgia
ലോക ചരിത്രത്താളുകളിൽ ശ്രദ്ധേയമായ ഇടം പിടിച്ച രാജ്യമാണ് ജോർജിയ.1991ൽ സ്വതന്ത്ര റിപ്പബ്ലിക്കായ ജോർജിയ നാലാം നൂറ്റാണ്ട് മുതലുള്ള ശേഷിപ്പുകളുമായി നില കൊള്ളുകായാണ്.യുനസ്കോയുടെ പൈതൃത പട്ടികയിൽ ഇടം പിടിച്ച ഓൾഡ് തിബ് ലിസിയും,സോവിയറ്റ് യൂണിയന്റെ നെടുംതൂണായി മാറിയ ജോസഫ് സ്റ്റാലിന് ജൻമം നൽകിയ ഖോറിയും,ആയിരത്തോളം വർഷം പഴക്കമുള്ള ജോർജിയൻ ഓർത്തഡോക്സ് പള്ളികളും,ഉപ്പ്ലിസ്കോയിലെ ഗുഹാഗ്രാമങ്ങളും,ഓട്ടോമാൻ-പേർഷ് യൻ രാജാക്കൻമാരുടെ ആക്രമണങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ച കോട്ടകളും കൊണ്ട് ഈ രാജ്യം ഇന്ന് തല ഉയർത്തി നിൽക്കുന്നു. .... പത്താം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ രാജ്യം ഭരിച്ച ദാവീദ് നാലാമൻ രാജാവിന്റെയും,താമർ ദി ഗ്രേറ്റ് രാജ്ഞിയുടെയും കാലഘട്ടത്തിലാണ് ജോർജിയ എന്ന പഴയ സകർത്വലോ എന്ന രാജ്യം പരിപോഷിപ്പിക്കപ്പെട്ടത്.പക്ഷേ മുപ്പതിലധികം തവണ ഈ രാജ്യം പല തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായി.1991ൽ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര റിപ്പബ്ലിക്കായെങ്കിലും ആഭ്യന്തര യുദ്ധങ്ങളും പട്ടാള അട്ടിമറികളും ജോർജിയയയുടെ വികസനമുന്നേറ്റത്തെ പിടിച്ചുലച്ചു. ..... 2003ൽ നിലവിലെ ദുഷിച്ച ഭരണസ്ഥ...