Posts

Showing posts from May, 2012

കുട്ടികളുടെ രക്തം ഇനിയും വേണോ?

              ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൌത്യ സംഘവുമായി വെടിനിര്ത്തലിന് സമ്മതിച്ച ശേഷം ബാഷര് അല് അസദ് നേതൃത്വം നല്കുന്ന സിറിയയില് കൊല്ലപ്പെട്ടത് 34 കുട്ടികള് .വിയറ്റ്നാം യുദ്ധത്തിനിടയില് ഭയന്ന് വിറച്ച് നഗ്നയായി പ്രാണരക്ഷാര്ത്ഥം ഓടുന്ന പാന് തി കിം പുക് എന്ന് പെണ്കുട്ടിയുടെ ചിത്രം ആര്ക്ക് മറക്കാനാകും.ഇറാനിലും ഇറാഖിലുണ്ടായ അമേരിക്കന് അധിനിവേശത്തിലും കുട്ടികളുടെ വാര്ത്തകള്ക്കും ചിത്രങ്ങള്ക്കും വാര്ത്താമാധ്യമങ്ങളില് മികച്ച ഇടമാണ് കിട്ടിയത്.കുട്ടികളുടെ കാര്യം പഠിക്കാന് നിയോഗിക്കപ്പെട്ട യുഎന് സംഘത്തിന്റെ അന്വേഷണത്തിലാണ് വെടിനിര്ത്തല് പ്രഖ്യാപിച്ച ഏപ്രില് 12 ന് ശേഷം 34 കുട്ടികള് കൊല്ലപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.സാധാരണക്കാരുടെ വീടുകളുടെ മുകളിലേക്ക് ഷെല്ലുകള് സിറിയയില് ഇപ്പോഴും വര്ഷിക്കപ്പെടുകയാണ്.ഇത്തരത്തിലുള്ള ആക്രമണത്തിലാണ് കൈക്കുഞ്ഞുങ്ങള് അടക്കം കൊല്ലപ്പെടുന്നത്.ഗുരുതരമായി പരിക്കേറ്റ നൂറുകണക്കിന് കുട്ടികള് ചികില്സ പോലും കിട്ടാത്ത വേദനി തിന്നുകയാണ്.പലവിധ റിപ്പോര്ട്ടുകള് പുറത്ത് വന്നിട്ടും ബാഷറ് ഭരണകൂടം വിറച്ചിട്ടില്ല.പാശ്ചാത്യ രാജ്യങ്ങളുടെ വെല്ലുവിളി...